എന്തിരന് ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെ: സുരേഷ് ഗോപി

suresh gopiരജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ‘എന്തിരന്‍’ എന്ന ചിത്രം തമിഴക്തത് മാത്രമല്ല ഇന്ത്യ സിനിമാ ലോകത്ത് തന്നെ ഹിറ്റാണ്. എന്നാല്‍ ചിത്രത്തില്‍ എന്തിരന്‍ (റോബോട്ട്) വേഷത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് തമിഴ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ അല്ലത്രെ.

മാതൃഭൂമി ക്ലബ്ബ് എഫ് എമ്മിലെ ബാല്‍ക്കണി എന്ന പരിപാടിയില്‍ പങ്കെടുക്കവെ സുരേഷ് ഗോപിയാണ് ഈ സത്യം വെളിപ്പെടുത്തിയത്. ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് കമല്‍ ഹസനെ ആണെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍.

ഒരു റോബോട്ടിന്റെ കഥ പറയുന്ന ചിത്രത്തില്‍ ശങ്കര്‍ ആദ്യം പരിഗണിച്ചിരുന്നത് കമല്‍ ഹസനെ ആയിരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ശങ്കറിന്റെ അടുത്ത പ്രൊജക്ട് കമല്‍ ഹസന് ഒപ്പമാണെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. ‘റോബോട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രതീ സിന്റയായിരിക്കും നായികയെന്നും പറഞ്ഞിരുന്നു.

എന്നാല്‍ കമല്‍ ഹസനെയോ, രജനികാന്തിനെയോ അല്ല, മോഹന്‍ലാലിനെയാണ് ആദ്യം പരിഗണിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു. ശങ്കര്‍ ഒടുവില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഐ’ എന്ന ചിത്രത്തിലെ പ്രധാന വില്ലനാണ് സുരേഷ് ഗോപി.