ഷോ ഇവിടെ വേണ്ടെന്ന്‌ സുരേഷ്‌ ഗോപിയോട്‌ സുകുമാരന്‍ നായര്‍;ഹൃദയം പൊട്ടിയെന്ന്‌ സുരേഷ്‌ ഗോപി

suresh gopi and sukumaran nairചങ്ങനാശേരി: എന്‍എസ്‌എസ്സിന്റെ പെരുന്നയിലെ ആസ്ഥാനത്തെത്തിയ നടന്‍ സുരേഷ്‌ഗോപിയെ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കി വിട്ടു. ബജറ്റ്‌ സമ്മേളന സമയത്താണ്‌ സുരേഷ്‌ ഗോപി പെരുന്നയിലെത്തിയത്‌. എന്നാല്‍ നിങ്ങളെ ഇങ്ങോട്ട്‌ വിളിച്ചിട്ടില്ലെന്നും നിങ്ങളുടെ ഷോ ഇവിടെ വേണ്ടാ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സുരേഷ്‌ ഗോപിയുടെ പിറന്നാളായ ഇന്ന്‌ അദേഹം വാഴപ്പള്ളിയില്‍ ക്ഷേത്രദര്‍ശനം നടത്തി പെരുന്നയിലെത്തുകയായിരുന്നു. മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ്‌ സുരേഷ്‌ ഗോപി ബജറ്റ്‌ സമ്മേളനം നടക്കുന്ന ഹാളിലേക്ക്‌ പോയത്‌.

ജനറല്‍ സെക്രട്ടറിയെ കണ്ടിട്ടുപോകു എന്ന്‌ പ്രതിനിധി സഭയിലെ തന്നെ ഒരാള്‍ തന്നോട്‌ പറഞ്ഞതുകൊണ്ടാണ്‌ താന്‍ കാണാന്‍ പോയതെന്നും സുകുമാരന്‍ നായരുടെ പ്രതികരണത്തില്‍ ഹൃദയം പൊട്ടിയെന്നും സുരേഷ്‌ ഗോപി പറഞ്ഞു.