ഷാജി കൈലാസും സുരേഷ് ഗോപിയും വീണ്ടും

Shaji-Kailas-Suresh-Gopi37ഷാജി കൈലാസും സുരേഷ് ഗോപിയും വീണ്ടുമൊന്നിക്കുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സുരേഷ് ഗോപി ശക്തമായ കഥാപാത്രത്തെയാകും അവതരിപ്പിക്കുക.

സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തന്നെയാണ് ഷാജി കൈലാസ് ഈ സിനിമയ്ക്ക് പ്രമേയമാക്കുന്നത്. കേരള രാഷ്ട്രീയത്തെ ഏറെ പിടിച്ചുലുച്ച സോളാര്‍ തട്ടിപ്പിന്റെ കഥയാണ് ഈ സിനിമയിലൂടെ ഷാജി പറയുന്നത് എന്ന് നേരത്തെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്ത പരന്നിരുന്നു. കേസിലെ വിവാദ നായിക സരിത എസ്,?നായര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, ആ വാര്‍ത്തകളൊന്നും ശരിയല്ലെന്ന് ഷാജി കൈലാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം സിനിമയ്ക്ക് പ്രമേയമാകുന്നുണ്ടെങ്കിലും സോളാര്‍ കേസുമായോ ഏതെങ്കിലും വ്യക്തികളുടെ ജീവിതവുമായി ഇതിന് ബന്ധമില്ലെന്നും ഷാജി വ്യക്തമാക്കി.

മലയാളത്തില്‍ ഹിറ്റായ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയുടെ തമിഴ് റീമേക്കിന്റെ തിരക്കിലാണ് ഷാജി കൈലാസിപ്പോള്‍. വൈഗ് എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്‍ കെയാണ് നായകന്‍. ഇനിയ, സുമന്‍, അനൂപ് ചന്ദ്രന്‍, സിദ്ധിക്ക് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.