നായികമാര്‍ക്ക് അഭിനയിക്കാന്‍ താല്പര്യം സൂപ്പര്‍സ്റ്റാറുകളോടൊത്ത്: സുരാജ് വെഞ്ഞാറമൂട്

suraj-venjaramoodu-photosഹാസ്യതാരമായതിനാല്‍ തന്നോടൊപ്പം നായികമാരെ കിട്ടാനില്ലെന്ന് സുരാജ് വെഞ്ഞാറമൂടിന്റെ പരിഭവം. മലയാളത്തിലെ നായിക നടിമാര്‍ക്ക് സൂപ്പര്‍ താരങ്ങളോടൊപ്പം മാത്രമാണ് അഭിനയിക്കാന്‍ താല്പര്യമെന്നും സുരാജിന്റെ വെളിപ്പെടുത്തല്‍.

തന്റെ ചിത്രമായ ഫീമെയില്‍ ഉണ്ണികൃഷണനില്‍ നായികാ പ്രാധാന്യമുള്ള വേഷമായിട്ടുപോലും നായികയെ കിട്ടാന്‍ ഒരുപാട് ശ്രമിക്കേണ്ടിവന്നുവെന്ന് സുരാജ് പറഞ്ഞു. സാധാരണ കഥ കേട്ടതിന് ശേഷം നായകനാരാണെന്ന് ചോദിക്കും എന്നെപ്പോലുള്ള ഹാസ്യതാരങ്ങളുടെ പേരാണ് പറയുന്നതെങ്കില്‍ പിന്നെ അവര്‍ അഭിനയിക്കാന്‍ തയ്യാറാകില്ല. ദയവുചെയ്ത് ഇത്തരക്കാര്‍ ടിവി ഷോകളിലിരുന്ന് നല്ല ക്യാരക്ടര്‍ ചെയ്യണമെന്ന് പറയരുതെന്നും സുരാജ് ഉപദേശിക്കുന്നു.