ഇനി പത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബമില്ല

crores-of-treasure-in-sree-padmanabhaswamy-templeതിരു :പത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ ഭരണസമിതിയെ നിയമിക്കാന്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. അമികസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. അമികസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പല പ്രധാന നിര്‍ദ്ദേശങ്ങളും സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ഇതുവരെ രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ക്ഷേത്ര ഭരണം ഇനി അഞ്ചംഗ ഭരണസമിതിയുടെ മേനോട്ടത്തിലായിരിക്കും.

ജില്ലാ ജഡ്ജി ചെയര്‍മാനായിട്ടായിരിക്കും പുതിയ അഞ്ചംഗ ഭരണ സമിതി. ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കില്‍ തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജി ഭരണസമിതിയുടെ അദ്ധ്യക്ഷനാകും. രാജ കുടുംബത്തിലെ ആരും തന്നെ ക്ഷേത്ര ഭരണസമിതിയില്‍ ഇല്ല. നിലവിലെ ഭരണ സമിതി അംഗങ്ങളോട് അവധിയില്‍ പോകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ വരവ് ചിലവ് കണക്കുകളുടെ മൂല്യ നിര്‍ണ്ണയിത്തിന്റെ ചുമതല മുന്‍ സിഎജി വിനോദ് കുമാനിനായിരിക്കും. ക്ഷേത്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുന്‍ ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ സതീഷ് കുമാര്‍ ഐഎഎസ് ആയിരിക്കും. എല്ലാ ശനിയാഴ്ചയും ക്ഷേത്രത്തിന്റെ കാണിക്കകളുടെ കണക്ക് എടുക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചംഗ ഭരണ സമിതിയിലേക്ക് സംസ്ഥാന സര്‍ക്കാരിന് ഒരാളെ നിര്‍ദ്ദേശിക്കാം.