Section

malabari-logo-mobile

നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വിലക്ക് തുടരും; സുപ്രീംകോടതി

HIGHLIGHTS : ദില്ലി: നാലു സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബുധനാഴ്ചയ്ക്കുള്ളില്‍ ഈ കോളേജുകള്‍ മറ...

ദില്ലി: നാലു സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബുധനാഴ്ചയ്ക്കുള്ളില്‍ ഈ കോളേജുകള്‍ മറുപിടി രേഖകള്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

എന്നാല്‍ ഈ മാസം പത്താം തിയ്യതിക്കുള്ളില്‍ കൗണ്‍സിലങ് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതുകൊണ്ട് തീരുമാനം ഉടന്‍ വേണമെന്നുമുളള സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

sameeksha-malabarinews

വയനാട് ഡിഎം, തൊടുപുഴ അല്‍ അസ്ഹര്‍, പാലക്കാട് പി കെ ദാസ്, എസ് ആര്‍ കോളേജ് എന്നീ നാല് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി. എന്നാല്‍ ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ നാല് കോളേജുകളിലെ അഞ്ഞൂറ്റിയന്‍പത് സീറ്റുകളില്‍ പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!