ക്രിസ്‌ത്യന്‍ സഭാ കോടതിയുടെ വിവാഹമോചനത്തിന്‌ നിയമ സാധുതയില്ല; സുപ്രീം കോടതി

ദില്ലി: കാനോന്‍ നിയമമനുസരിച്ച്‌ ക്രിസ്‌ത്യന്‍ സഭാ കോടതി നല്‍കുന്ന വിവാഹമോചനത്തിന്‌ നിയമപരമായ അംഗീകാരമില്ലെന്ന്‌ സുപ്രീം കോടതി. ഇങ്ങനെ വിവാഹമോചനം വാങ്ങിയവര്‍ പിന്നീട്‌ പുനര്‍ വിവാഹം കഴിക്കുന്നത്‌ കുറ്റകരമാണെന്നും സിവില്‍ കോടതിയില്‍ നിന്നാണ്‌ വിവാഹ മോചനം നേടേണ്ടതെന്നും കോടതി വ്യക്തമാക്കി.

സഭാ കോടതികളുടെ വിവാഹമോചനത്തിന്‌ സാധുതയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട്‌ കര്‍ണാടക കത്തലിക്‌ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ ക്ലാറന്‍സ്‌ പയസ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ചീഫ്‌ ജസ്റ്റിസ്‌ ടി എസ്‌ താക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ്‌ ഇക്കാര്യം പരാമര്‍ശിച്ചത്‌. അതെസമയം ഇക്കാര്യത്തില്‍ കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.