ഹാദിയക്ക് തീരുമാനിക്കാം : വിവാഹം റദ്ദാക്കിയ തീരുമാനം പരിശോധിക്കും സുപ്രീം കോടതി

ദില്ലി : കോളിളക്കം സൃഷ്ടിച്ച ഹാദിയക്കേസില്‍ ഹാദിയായുടെ തീരുമാനം നിര്‍ണ്ണായകമെന്ന് സുപ്രീം കോടതി. വിവാഹം, മതംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഹാദിയക്കുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ തീരുമാനവും പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഹാദിയയുടെ സംരക്ഷണാവകാശം അച്ഛനുമാത്രമല്ലെന്ന് കോടതി നിരീക്ഷിച്ചു 24 വയസ്സുള്ള പെണ്‍കുട്ടിക്ക് സ്വയം തീരുമാനമെടുക്കാമെന്നും, ഹാദിയ ആവിശ്യപ്പെട്ടാല്‍ കസ്റ്റോഡിയനെ വെക്കാമെന്നും സുപ്രീംകോടതി പറഞ്ഞു