Section

malabari-logo-mobile

ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെ പുറത്താക്കി

HIGHLIGHTS : ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെ പുറത്താക്കി സുപ്രീംകോടതി ഉത്തരവ്.സെക്രട്ടറി അജയ് ഷിര്‍ക്കെയേയും പുറത്താക്കി. ബിസിസിഐയുടെ ചുമതല താ...

ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെ പുറത്താക്കി സുപ്രീംകോടതി ഉത്തരവ്.സെക്രട്ടറി അജയ് ഷിര്‍ക്കെയേയും പുറത്താക്കി. ബിസിസിഐയുടെ ചുമതല താല്‍കാലികമായി മുതിര്‍ന്ന വൈസ് പ്രസിഡന്റിനേയും ജോയിന്റ് സെക്രട്ടറിയേയും ഏല്‍പ്പിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും ബിസിസിഐയോട് നിര്‍ദ്ദേശിച്ചു.സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജസത്യവാങ്മൂലം നല്‍കിയതിനാണ് നടപടി.

ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വ്യാജസത്യവാങ്മൂലം നല്‍കിയതിന് ജനുവരി 19നുള്ളില്‍ വിശദീകരണം നല്‍കാനും കോടതി അനുരാഗ് ഠാക്കൂറിനോട് നിര്‍ദ്ദേശിച്ചു. പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ അഭിഭാഷകരായ ഫാലി എസ് നരിമാന്‍,ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

sameeksha-malabarinews

ലോധകമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സുപ്രീംകോടതി വിധി. ബിസിസിഐ ഭാരവാഹികളെ പുറത്താക്കി നിരീക്ഷകനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്ന് ലോധകമ്മിറ്റി സുപ്രീം കോടതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന സുപ്രീംകോടതിയുടെ ജൂലൈയുടെ ഉത്തരവ് ബിസിസിഐ പാലിച്ചിരുന്നില്ല. ലോധ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ബിസിസിഐയില്‍ മറ്റൊരു സ്ഥാപനം നടത്തുന്ന ഇടപെടലായി കാണുന്നുവെന്നാണ് അനുരാഗ് ഠാക്കൂര്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!