Section

malabari-logo-mobile

ദേവീന്ദര്‍പാല്‍ ഭുള്ളറിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

HIGHLIGHTS : ദില്ലി : ദില്ലി ബോംബ് സ്‌ഫോടന കേസിലെ പ്രതി ദേവീന്ദര്‍പാല്‍ ഭുള്ളറിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പ...

sc-agrees-to-hear-devinderpal-bhullars-plea-against-death-in-open-court_280114042813ദില്ലി : ദില്ലി ബോംബ് സ്‌ഫോടന കേസിലെ പ്രതി ദേവീന്ദര്‍പാല്‍ ഭുള്ളറിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭുള്ളര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഭുള്ളറിന്റെ മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

1993 ല്‍ ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് നടന്ന കാര്‍ബോംബ് സ്‌ഫോടനത്തിലാണ് ബുള്ളറിനെ വധശിക്ഷക്ക് വിധിച്ചത്. സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

അതേ സമയം തന്റെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാല താമസം ഉണ്ടായിരുന്നതായി ഭുള്ളര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കൂടാതെ തനിക്ക് സ്‌കിസോ്ഫ്രീനിയ ( പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസിക രോഗം എന്ന അസുഖം ഉണ്ടെന്നും ഭൂള്ളര്‍ കോടതിയില്‍ അറിയിച്ചു.

ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഉണ്ടായ സാഹചര്യത്തിലാണ് ഭുള്ളര്‍ ഹര്‍ജി നല്‍കിയത്. ദയാഹര്‍ജിയില്‍ നടപടിയെടുക്കുന്നത് വൈകിയാല്‍ വധശിക്ഷ റദ്ധാക്കാം എന്നായിരുന്നു ജനുവരി 21 ന് വന്ന സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നത്.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ പതിനഞ്ച് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്. മാനസിക രോഗ മുള്ളവര്‍ക്ക് വധശിക്ഷ നല്‍കരുതെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!