രാജ്യം പൊള്ളുന്നു; മരണം 1500 കടന്നു

download (1)ദില്ലി: രാജ്യത്ത്‌ കനത്ത ചൂട്‌ തുടരുന്നു. അത്യുഷ്‌ണത്തില്‍ മരിച്ചവരുടെ എണ്ണം 1500 കടന്നു. കനത്ത ചൂടിനെ തുടര്‍ന്ന്‌ ആന്ധ്രയിലും തെലുങ്കാനയിലുമാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ ജീവന്‍ നഷ്ടമായത്‌.

കാലവര്‍ഷം എത്തുന്നതുവരെ കനത്ത ചൂട്‌ തുടരുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്‌.

ഡല്‍ഹിയില്‍ ചൂട്‌ 45 ഡിഗ്രിയായി തുടരുകയാണ്‌. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, ഹരിയാണ, പഞ്ചാബ്‌, മധ്യപ്രദേശ്‌, ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും 45 ഡിഗ്രിയാണ്‌ താപനില.