Section

malabari-logo-mobile

സുനന്ദ പുഷക്കറിന്റെ മരണം കൊലപാതകമോണോയെന്ന് അന്വേഷിക്കും

HIGHLIGHTS : ദില്ലി : കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണോയെന്നും പോലീസ് അന്വേഷിക്കും. മരണം നടന്ന് ദിവസങ്ങള്‍ പിന്നിടുന്തോറ...

Tharoorദില്ലി : കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണോയെന്നും പോലീസ് അന്വേഷിക്കും. മരണം നടന്ന് ദിവസങ്ങള്‍ പിന്നിടുന്തോറും സുനന്ദയുടെ മരണത്തിന്റെ ദുരൂഹതയേറുകയാണ്.

അമിതമായി മരുന്ന്് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്് നേരത്തെ അന്വേഷണസംഘം സുനന്ദ മരണസമയത്ത് താമസിച്ചിരുന്ന മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കണ്ടെത്തിയിരുന്നു.

sameeksha-malabarinews

സുനന്ദയുടെ ശരീരത്തില്‍ പന്ത്രണ്ടിലധികം മുറിപ്പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റി്‌പ്പോര്‍്ട്ടില്‍ വ്യക്തമാകുന്നുണ്ട്. സുനന്ദ അബോധാവസ്ഥയിലാവുന്നതിന് മുന്‍പ് പിടിവലി നടന്നോയെന്നും പോലീസ് സംശയിക്കുന്നുണ്ട് പെട്ടന്നുണ്ടായ അസ്വാഭാവികമരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ സുനന്ദയുടെ രരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇതേ തുടര്‍ന്നാണ് പോീലസ് അത്തരത്തിലും അന്വേഷണം മുന്നോട്ട് നീങ്ങുന്നുണ്ട്.

പോസ്റ്റ് മോര്‍്ട്ടം റിപ്പോര്‍ട്ട് സബ് ഡിവഷണല്‍ മജിസ്‌ട്രെറ്റിന് കൈമാറി. മജിസ്‌ട്രേറ്റ് പോസ്റ്റ്‌മോര്‍ട്ട്ം നടന്ന ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഉയര്‍ന്ന പോലീസ് സംഘം തന്നെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സുനന്ദയുടെ മൃതദേഹം ആദ്യമായി കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ശശിതരൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയിരുന്നു. വിവാഹ്ത്തിനു ശേഷമുള്ള ഇരുവരുടെയും ബന്ധത്തെക്കുറി്ച്ചും, പാക്കിസ്ഥാന്‍ പത്രപ്രവര്‍ത്തക മെഹര്‍ തരാരുമായുള്ള ബന്ധത്തെക്കുറിച്ചും മജിസ്ട്രറ്റ് തരൂരിനോട് ചോദിച്ചുവെന്നാണ് വിവരം.
തരൂര്‍ സുനന്ദ ദന്വതികളുമായി ബന്ധമുള്ള നിരവധിപേരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട് രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!