Section

malabari-logo-mobile

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം ഇനി വെള്ളിത്തിരയിലേക്ക്

HIGHLIGHTS : മുന്‍ കേന്ദ്രമന്ത്രി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം ഇനി വെള്ളിത്തിരയിലേക്ക്.

sunanda-lമുന്‍ കേന്ദ്രമന്ത്രി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം ഇനി വെള്ളിത്തിരയിലേക്ക്. സുനന്ദയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ഈ സിനിമ തമിഴിലും കന്നടയിലുമാണ് നിര്‍മ്മിക്കുന്നത്.

സുനന്ദയുടെ മരണം സിനിമയാകുന്നു എന്ന് മാത്രമല്ല, ചിത്രത്തിലൂടെ സുനന്ദയായി ആദ്യകാല നടി മനീഷ കൊയ്‌രാള തിരിത്തെന്നു എന്ന പ്രത്യേകതയുമുണ്ട്. അര്‍ജ്ജുന്‍, ശ്യാം തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.

sameeksha-malabarinews

ഒരു മെല്ലിയ കോഡു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്ന്. എ എം ആര്‍ രമേശ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും രമേശാണ്. ഇളയരാജയാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്. കുപ്പി, വനയുദ്ധം തുടങ്ങിയ എഎംആര്‍ രമേശിന്റെ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!