സുനന്ദ പുഷക്കറിന്റെ മരണം ആത്മഹത്യ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം

ദില്ലി : സുനന്ദ പുഷക്കറിന്റെ മരണം ആത്മഹത്യയാണെന്ന് ദില്ലി പോലീസ്. സുനന്ദയുടെ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം നല്‍കി. ഗാര്‍ഹിക പീഡനം , ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ഇവ ജാമ്യമില്ലാ വകുപ്പകളാണ്. പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

2014 ജനുവരി 17നാണ് ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് സുനന്ദ പുഷക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.