ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം.

saudiജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന് സമീപം ചാവേർ സ്ഫോടനം.  ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്.  സ്ഫോടക വസ്തുക്കളുമായി കാറിെലത്തിയ ചാവേറിനെ സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ രണ്ട് നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

സ്ഫോടനത്തെ തുടർന്ന്  സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോൺസുലേറ്റിന് ചുറ്റുമുള്ള പ്രദേശം ഒഴിപ്പിച്ചു. യു.എസ് സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറ ഭാഗമായി കോൺസുലേറ്റിൽ ചടങ്ങുകൾ നടക്കാനിരിക്കെയാണ് സ്ഫോടനം. 2004 ൽ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.