തൂങ്ങിമരണം അഭിനയിച്ച പെണ്‍കുട്ടി ഷാളില്‍ കുരുങ്ങി മരിച്ചു

htXm-aIതാനൂര്‍: കൂട്ടുകാരിക്ക് തൂങ്ങിമരണം അഭിനയിച്ചു കാട്ടിക്കൊടുത്ത പത്തുവയസ്സുകാരി കഴുത്തില്‍ ഷാല്‍ കുരുങ്ങി മരിച്ചു. മലപ്പുറം നന്നമ്പ്ര തയ്യാല സ്വദേശിയായ തിരുനിലത്ത് ഷാജുവിന്റെ മകള്‍ നന്ദനയാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട്. വീട്ടിലെ ബെഡ്‌റൂമില്‍ കുട്ടുകാരിക്കൊപ്പം കളിക്കുമ്പോഴാണ് അപകടംമുണ്ടായത്. ജനലില്‍ ഷാല്‍ കുരുക്കി അഭിനയി്ച്ചുകാണിക്കവെ ജനല്‍ പടിയില്‍ നിന്ന് കാല്‍ തെന്നി കുട്ടി താഴേക്ക് വീഴുകയായിരുന്നു.

കൂട്ടുകാരിയുടെ ബഹളം കേട്ട് ഓടിയെത്തിയ അമ്മ സജന ബന്ധുക്കളുടെ സഹായത്തോടെ തൊട്ടടുത്ത ആശുപത്രിയിലും പീന്നീട് തിരൂരങ്ങാടി താലുക്കാശുപത്രിയിലും എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ത്തിനു ശേഷം ഇന്ന് മൃതദേഹം സംസ്‌കരിക്കും.

നന്നമ്പ്ര എസഎംയുപി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച നന്ദന. സഹോദരന്‍ നവീന്‍