സുഗതകുമാരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മദിനാശംസകള്‍ നേര്‍ന്നു

ശതാഭിഷിക്തയായ കവി സുഗതകുമാരിയുടെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍  ജന്മദിന ആശംസകളര്‍പ്പിച്ചു. ഇന്നലെയായിരുന്നു സുഗതകുമാരിയുടെ 84ാം  പിറന്നാള്‍.  സുഗതകുമാരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ച് പിറന്നാള്‍ പായസം നല്‍കി. മുഖ്യമന്ത്രിയോടൊപ്പം കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മയും ഉണ്ടായിരുന്നു.