പഞ്ചസാര കുട്ടികള്‍ക്ക് നല്‍കരുത്, പുകയില പോലെ അപകടകാരി;ലോകാരോഗ്യ സംഘടന

sugarലണ്ടണ്‍ : മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുന്ന കാര്യത്തില്‍ പുകയില പോലെ നാശകാരിയാണ് പഞ്ചസാരയും എന്ന് മുന്നറിയിപ്പ്. കുട്ടികള്‍ക്ക് പഞ്ചസാര അടങ്ങിയ ഒന്നും തന്നെ നല്‍കരുതെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനല്‍കുന്നു. പഞ്ചസാരയുടെ ഉപയോഗം കുറച്ചില്ലെങ്കില്‍ ഹൃദ്‌രോഗം അടക്കമുള്ള വന്‍ ആരോഗ്യ പ്രശ്‌നങ്ങള തന്നെ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

പഞ്ചസാര ഉപയോഗിക്കുന്നത് മുതിര്‍ന്നവരും കുറക്കണമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. ഒരു ദിവസം പരമാവധി 6 ടീസ്പൂണ്‍ പഞ്ചസാര മാത്രമേ മുതിര്‍ന്നവര്‍ കഴിക്കാവൂ. പഞ്ചസാരയില്‍ നിന്ന് 10 ശതമാനത്തില്‍ കുറഞ്ഞ ഊര്‍ജ്ജം മാത്രമേ എടുക്കുന്നൊള്ളൂ. കുട്ടികള്‍ക്ക് മധുരം നിറഞ്ഞ പാനീയങ്ങള്‍ ഒരു കാരണവശാലും നല്‍കരുതെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാരണം കുട്ടികളുടെ ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ പഞ്ചസാരയുണ്ടെന്നും ഇത്തരം മധുരപലഹാരങ്ങള്‍ കഴിക്കുന്നതിലൂടെ അവരുടെ ആരോഗ്യം വീണ്ടും നശിക്കുക മാത്രമേ ചെയ്യുകയൊള്ളൂ എന്നും മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തില്‍ കൊഴുപ്പ് വന്‍തോതില്‍ അടിഞ്ഞ് കൂടുന്നതിന് പ്രധാന കാരണം പഞ്ചസാരയാണെന്നും ചൂണ്ടിക്കാണിക്കുന്നു.

പഞ്ചസാരയും കലോറിയുമുള്ള ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്കും, പാനീയങ്ങള്‍ക്കും ടാക്‌സ് ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. കുട്ടികള്‍ക്കായി വിപണിയിലിറക്കുന്ന ഉത്പന്നങ്ങളില്‍ പരമാവധി ചേര്‍ക്കാവുന്ന പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയുടെ അളവ് നിര്‍ദ്ദേശിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചസാരയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് വര്‍ഷങ്ങളായി പലര്‍ക്കും അറിയാമെങ്കിലും അതിനൊരു പ്രതിവിധി കണ്ടെത്താനോ, ഉപയോഗം നിയന്ത്രിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.