Section

malabari-logo-mobile

മലപ്പുറത്തിന്റെ കുട്ടികള്‍ ബ്രസീലിനോട്‌ പൊരുതി തോറ്റു

HIGHLIGHTS : നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും സമനില സഡന്‍ഡത്ത്‌ കൈവിട്ടു ദില്ലി: ചരിത്രത്തിലേക്ക്‌ നടന്നടുക്കാന്‍ ഒരു പെനാല്‍ട്ടി മാത്രം ദൂരത്തില്‍ നിന്ന്‌ കള...

നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും സമനില സഡന്‍ഡത്ത്‌ കൈവിട്ടു

Brazilദില്ലി: ചരിത്രത്തിലേക്ക്‌ നടന്നടുക്കാന്‍ ഒരു പെനാല്‍ട്ടി മാത്രം ദൂരത്തില്‍ നിന്ന്‌  കളിയാവേശത്തിന്റെ മക്കയായ മലപ്പുറത്തിന്റെ കുട്ടികള്‍ കാലിടറി വീണു. അന്താരാഷ്ട്ര സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായ സൂബ്രതോ കപ്പിന്റെ ഫൈനലില്‍ മലപ്പുറം എംഎസ്‌പിയുടെ ചുണക്കുട്ടികള്‍ ബ്രസീലിയന്‍ ടീമനോട്‌ സഡന്‍ഡെത്തില്‍ തോല്‍ക്കുകയായിരുന്നു. ഇഞ്ച്വുറി ടൈമിന്റെ അവസാന ഇരുപത്‌ സെക്കന്റില്‍ വീണ ഒരു ഗോളാണ്‌ കളിയുടെ തൊണ്ണൂറു മിനിറ്റിലും 2-1ന്‌ ലീഡ്‌ ചെയ്‌തിരുന്ന എംഎ്‌സ്‌പിക്ക്‌ ഇന്ത്യന്‍ ചരിത്രം രചിക്കാനുള്ള അവസരം നഷ്ടമാക്കിയത്‌.

sameeksha-malabarinews

പിന്നീട്‌ എക്‌സട്രാടൈമിലും ആരു ഗോളടിക്കാഞ്ഞതോടെ കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങുകായായിരുന്നു. അതും (4-4) ന്‌ സമനിലയിലായതോടെ വിജിയകളെ തീരുമാനിക്കാന്‍ സഡന്‍ ഡെത്ത്‌ ആവിശ്യമായി. സഡന്‍ഡെത്തില്‍ ആദ്യഗോള്‍ ബ്രസീല്‍ പോസ്‌റ്റിലെത്തിച്ചപ്പോള്‍ തങ്ങളുടെ അവസരം ഗോളാക്കാന്‍ എംഎസ്‌പിക്ക്‌ സാധിച്ചില്ല.

ആത്മധൈര്യത്തോടെ കളി്‌ച്ച എംഎസ്‌പി മികച്ച പ്രകടനാമാണ്‌ നടത്തിയത്‌. ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍ക്കീപ്പറായി തിരഞ്ഞെടുത്ത സൂജിത്തിന്റെ മിന്നുന്ന സേവുകളുടെ പിന്‍ബലത്തിലാണ്‌ എംഎസ്‌പി ടീം ബ്രസീലിനെ പിടിച്ചുകെട്ടിയത്‌. ബ്രസീലിയന്‍ ടീമിന്റെ മുന്നേറ്റത്തോടെയാണ കളി ആരംഭി്‌ച്ചതെങ്ങിലും ആദ്യപകുതിയുടെ പതിനഞ്ചാം മിനിറ്റില്‍ തന്നെ മാഹിം പി ഹൂസൈനിലൂടെ ഗോള്‍ നേടി എംഎസ്‌പി ബ്രസീലിനെ ഞെട്ടിച്ചു. പിന്നീട്‌ ഗോള്‍ മടക്കാനുള്ള ബ്രസീലിന്റെ ശ്രമമല്ലാം സൂജിത്തെന്ന വന്‍മതിലില്‍ തട്ടി തകര്‍ന്നു.

രണ്ടാം പകുതിയില്‍ ബ്രസീല്‍ ആര്‍ത്തലച്ചു വന്നുവെങ്ങിലും എംഎസ്‌പി വീണ്ടും ഗനി അഹമ്മദ്‌ നിഗമിലൂടെ ലീഡുയര്‍ത്തി.എംഎസ്‌പി അവരെ ഞെട്ടിച്ചു ഇതോടെ കേരളം ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീതി ഉയര്‍ന്നു ദില്ലിയിലും മലപ്പുറത്തും ആഘോഷതത്തിരമാലകളുയര്‍ന്നു. എന്നാല്‍ ആഞ്ഞടിച്ച ബ്രസീലിന്റെ ജോസ്‌ റിക്കാര്‍ഡോ ഗോള്‍ മടക്കി. പിന്നീട്‌ കളിയുടെ അവസാന സെക്കന്റുകളില്‍ വീണ ഗോള്‍ ചരിത്രം രചിക്കാനുള്ള വലിയൊരവസരത്തിന്‌ വിലങ്ങ്‌ തടിയാകുകയായിരുന്നു.

ബ്രസീലിനെ കളിയുടെ തൊണ്ണൂറുമിനിറ്റിലും വിറപ്പിച്ചു നിര്‍ത്തിയ മലപ്പുറത്തിന്റെ കുട്ടികളില്‍ നമുക്കിനിയുമേറെ പ്രതീക്ഷയര്‍പ്പിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!