Section

malabari-logo-mobile

വി.കെ സിങ്ങിന്‌ പിന്തുണയുമായി സുബ്രഹ്മണ്യന്‍ സ്വാമി

HIGHLIGHTS : ദില്ലി: ഹരിയാനയില്‍ ദളിത്‌ കുഞ്ഞുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി വി കെ സിങ്ങിനെ പിന്തുണച്ച്‌ ബി ജെ പി നേതാവ്‌...

subramanian swamyദില്ലി: ഹരിയാനയില്‍ ദളിത്‌ കുഞ്ഞുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി വി കെ സിങ്ങിനെ പിന്തുണച്ച്‌ ബി ജെ പി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ്‌ വി കെ സിങ്ങിനെ അനുകൂലിച്ച്‌ സ്വാമി രംഗത്തെത്തിയത്‌.

നമ്മള്‍ വി കെ സിങ്ങിനൊപ്പം നില്‍ക്കണമെന്നും അദേഹത്തിന്റെ പരാമര്‍ശത്തിന്റെ പേരിലുയരുന്ന പ്രതിഷേധങ്ങള്‍ അര്‍ത്ഥമില്ലാത്തതും കൃത്രിമവുമാണെന്നുമാണ്‌ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്‌.

sameeksha-malabarinews

നമ്മള്‍ വി കെ സിങ്ങിനൊപ്പം നില്‍ക്കണം. ഈ ദളിത്‌ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലുയരുന്ന പ്രതിഷേധങ്ങളും നിലവിളികളും കൃത്രിമവും അര്‍ത്ഥമില്ലാത്തതുമാണ്‌. സുബ്‌ഹ്മണ്യന്‍ സ്വാമി ട്വിറ്ററിലാണ്‌ ഇങ്ങനെ പ്രതികരിച്ചത്‌.

ഹരിയാനയില്‍ ദളിത്‌ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ വി കെ സിങ്ങ്‌ നടത്തിയ ‘ഒരു പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതില്‍ സര്‍ക്കാറിന്‌ ഉത്തരവാദിത്തമില്ല’ ഈ പരാമര്‍ശം ഏറെ വിവദമായത്‌. ഇത്‌ രണ്ട്‌ കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും സര്‍ക്കാറിനെ ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയും സിങ്ങിന്റെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവരികയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ സുബ്രഹ്മണ്യന്‍ സ്വാമി വി കെ സിങ്ങിന്‌ പിന്തുണയറിയിച്ച്‌ രംഗപ്രവേശനം നടത്തിയിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!