അശ്ലീല സൈറ്റുകള്‍ കാണുന്നത് ഒരു ലക്ഷത്തോളം സ്‌കൂള്‍ കുട്ടികള്‍

ലണ്ടണ്‍ : ഇന്റര്‍നെറ്റിലൂടെ അശ്ലീല സൈറ്റുകള്‍ കാണുന്ന ബ്രിട്ടണിലെ സ്‌കൂള്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ഞെട്ടിക്കുന്ന വിവരം പുറത്ത് . ഒരു മാസത്തിനുള്ളില്‍ 6 ശതമാനത്തോളം ആണ്‍കുട്ടികള്‍ അശ്ലീല സൈറ്റുകളിലെ സ്ഥിരം സന്ദര്‍ശകരാണെന്നാണ് പുറത്തു വിട്ട വിവരം.

പന്ത്രണ്ടിലും, പതിനേഴ് വയസ്സിനുമിടയില്‍ പ്രായമുള്ള 1,10,000 ആണ്‍കുട്ടികളാണത്രെ ഒരു മാസത്തിനിടെ അശ്ലീല ചിത്രങ്ങള്‍ പതിവായി കാണുന്നതായി ചില്‍ഡ്രന്‍സ് ചാരിറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ കണക്ക് പ്രകാരം ഒരു മാസത്തെ സമയത്തിനുള്ളില്‍ അശ്ലീല സൈറ്റുകളുടെ അടിമകളായിരിക്കുന്ന പതിനഞ്ച് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ എണ്ണം മാത്രം ആറ് ശതമാനം വരുമെന്നാണ് കണക്ക്.

കുട്ടികള്‍ ഇത്തരത്തില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നത് ഒഴിവാക്കുന്നതിന് ഉടനടി നടപടി സ്വീകരിക്കണമെന്ന് എന്‍എസ്പിസിസി സിഇഒ പീറ്റര്‍ വാലന്‍സ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ഏറെ സഹായകമാകുന്ന ഇന്റര്‍നെറ്റ് കുട്ടികള്‍ മോശം കാര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പല കുട്ടികളും വളരെ തരം താണ അശ്ലീല സൈറ്റുകളുടെ സ്ഥിരം സന്ദര്‍ശകരാണെന്നും തങ്ങള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റിന്റെ നല്ല വശങ്ങളെ കുറിച്ചും, ബന്ധങ്ങളുടെ മൂല്യത്തെ കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.