തിരൂരില്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് പാഴ്‌സല്‍ വാന്‍ പാഞ്ഞ് കയറി; ഒരു വിദ്യാര്‍ത്ഥിനി മരിച്ചു

tirurതിരൂര്‍: തിരൂര്‍ ബിപി അങ്ങാടിയില്‍ ഇന്ന് രാവിലെ ബസ് കാത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് പാഴ്‌സല്‍ വാന്‍ പാഞ്ഞ് കയറി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. 4 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കോലൂര്‍പാലം സ്വദേശി മുതിര പറമ്പില്‍ സലീമിന്റെ മകന്‍ ഫസല്‍ (15) ആണ് മരിച്ചത്. അപകടമുണ്ടാക്കിയ പാഴ്‌സല്‍ വാനിന്റെ ഡൈവ്രറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.