വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല ചിത്രം കാണിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

തിരൂര്‍ : വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീലചിത്രം കാണിച്ചുകൊടുത്തെന്ന പരാതിയില്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കല്‍പ്പകഞ്ചേരില ചേരുലാല്‍ ഹൈസ്‌കൂളിലെ യുപി വിഭാഗം അധ്യാപകനായ രാജീവനെയാണ് മാനേജ്മന്റ് ഇന്നലെ സസ്‌പെന്റ് ചെയ്തത്.
ചൊവ്വാഴ്ച ഈ സ്‌കൂളിലെ ആറാം ക്ലാസിലെ അഞ്ചു വിദ്യാര്‍ത്ഥികളാണ് ഈ അധ്യാപകന്‍ ക്ലാസില്‍ വെച്ച് മൊബൈലില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചുകൊടുത്തെന്ന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഇന്നലെ രക്ഷിതാക്കളും നാട്ടുകരും സ്‌കൂളിലെത്തി ബഹളം വെക്കുകായിരുന്നു. ഇതേ തൂടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്‌കൂളിലെത്തി,

തുടര്‍ന്ന് വിളിച്ച് ചേര്‍ത്ത പിടിഎ യോഗം അധ്യാപകനെതിരെ നടപടിയെടുക്കാന്‍ മാനേജ്‌മെന്റിനോട് ആവിശ്യപെടുകായിരുന്നു. ഇതേ തുടര്‍ന്നാണ് മാനേജ്മന്റ് അധ്യാപകനെ സസ്‌പെന്റ് ചെയ്തത്.