ബാലചിത്രരചനാ മത്സരം-2018

പരപ്പനങ്ങാടി: ശാന്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബലാചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി ടൗണ്‍ ജിഎല്‍പി സ്‌കൂളില്‍ വെച്ചാണ് മത്സരം.

കലാസാംസ്‌ക്കാരിക പ്രവര്‍ത്തകനായിരുന്ന തുടിശ്ശേരി സഹേദവന്റെ സ്മരണാര്‍ത്ഥമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിവി ജമീല ടീച്ചര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 23 ന് വൈകീട്ട് ശാന്തിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയുടെ അടുത്ത് പേര് നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037161021, 9895130619 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.