യത്തീംഖാനയിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥിയുടെ മരണം;ദുരൂഹതയേറുന്നു

Untitled-1 copyകോട്ടക്കല്‍: കല്‍പകഞ്ചേരി കാട്ടിലങ്ങാടി പിഎംഎസ്‌എ ഓര്‍ഫനേജ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥിയുടെ മരണത്തിലെ ദുരൂഹതയേറുന്നു. സംഭവത്തില്‍ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി രക്ഷിതാക്കളില്‍ നിന്ന്‌ മൊഴിയെടുത്തു.

ശനിയാഴ്‌ച രാവിലെയാണ്‌ കാടാമ്പുഴ കരേക്കാട്‌ സ്വദേശി ചേന്നാടന്‍ പതിയാരത്തില്‍ റഫീഖിന്റെ മകന്‍ മൂഹമ്മദ്‌ ആഷികി (17)നെ യത്തീംഖാന പള്ളിയുടെ സമീപത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇതെ കുറിച്ച്‌ പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ്‌ യത്തീംഖാന അധികൃതര്‍ നല്‍കിയിരിക്കുന്നത്‌. കുട്ടി കോണിപടിയില്‍ നിന്നുവീണെന്നും ടെറസില്‍ നിന്ന്‌ വീണെന്നുമെല്ലാമാണ്‌ ആദ്യ പറഞ്ഞത്‌. എന്നാല്‍ കുട്ടിയുടെ കഴുത്തിലെ പാട്‌ കണ്ടതോടെയാണ്‌ തൂങ്ങിമരണമാണെന്ന്‌ വ്യക്തമാക്കിയത്‌. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു. മൃതദേഹം കുളിപ്പിക്കുന്ന സമയത്ത്‌ ശരീരത്തില്‍ കണ്ട മര്‍ദനമേറ്റതിന്റെ പാടുകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കിന്നതായി ബന്ധുകള്‍ പറഞ്ഞു. മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ആഭ്യന്തരമന്ത്രിക്കും ഉന്നത അധികൃതര്‍ക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ആഷിഖിന്റെ വീട്‌ സന്ദര്‍ശിച്ച ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധികള്‍്‌ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തു. മരണം ആത്മഹത്യയാണെന്ന്‌ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തില്‍ മരണത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കേണ്ടിരിക്കുന്നതായും ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷരീഫ്‌ ഉള്ളത്ത്‌ പറഞ്ഞു. കമ്മറ്റി അംഗങ്ങളായ നജ്‌മല്‍ ബാബു, ഹാരിസ്‌ പഞ്ചിളി, എം മണികണ്‌ഠന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കല്‍പകഞ്ചേരിയല്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍