വിദ്യാര്‍ഥികളെ ലഹരിയില്‍ നിന്ന്‌ രക്ഷിക്കാന്‍ തിരൂരങ്ങാടി ബ്ലോക്ക്‌ കര്‍മ പദ്ധതി

Untitled-1 copyമലപ്പുറം; കുട്ടികളില്‍ വര്‍ധിച്ചു വരുന്ന�ലഹരി ഉപയോഗം ഇല്ലായ്‌മ ചെയ്യുന്നതിനും ലഹരിക്കെതിരെ ശക്‌തമായ�ബോധവത്‌ക്കരണം നടത്തുന്നതിനുമായി തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വിവിധ പരിപാടികള്‍ തയ്യാറാക്കി. ആദ്യഘട്ടത്തില്‍ ബ്ലോക്കിന്‌ കീഴിലുള്ള�അഞ്ച്‌ പഞ്ചായത്തുകളിലും രണ്ട്‌ വീതം സ്‌കൂളുകള്‍ തിരഞ്ഞെടുത്ത്‌� പ്രത്യേക പരിശീലനവും ബോധവത്‌ക്കരണവും നല്‍കും. സംയോജിത ബാല സംരക്ഷണ പദ്ധതിയുടെ�ഭാഗമായുള്ള=ബ്ലോക്ക്‌=തല=ചൈല്‍ഡ്‌�പ്രൊട്ടക്ഷന്‍ കമ്മറ്റിയിലാണ്‌� തീരുമാനം.
കുട്ടികള്‍ നേരിടേണ്ടി വരുന്ന�ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പെടെയുള്ള വിഷയങ്ങളില്‍�യൂത്ത്‌ ക്ലബ്ബുകളെ ബോധവത്‌ക്കരിക്കും.� ബ്ലോക്കിന്‌�കീഴിലുള്ള�അഞ്ചു�പഞ്ചായത്തുകളിലും ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ കമ്മറ്റി രൂപവത്‌ക്കരിക്കും. യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുള്‍ കലാം അധ്യക്ഷനായി. കുട്ടികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച്‌ മുഹമ്മദ്‌ സ്വാലിഹ്‌ എ.കെ, സോഷല്‍ വര്‍ക്കര്‍ ഫസല്‍ പുള്ളാട്ട്‌ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ�മുഹമ്മദ്‌ ഹഇജന്‍, സഫിയ റസാഖ്‌, റംല പി.കെ, കുട്ടശ്ശേരി ഷെരീഫ, ശിശു വികസന ഓഫീസര്‍മാരായ സെലീന ബീവി, പ്രസന്ന കുമാരി എന്നിവര്‍ പങ്കെടുത്തു.