വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ തൃപ്രങ്ങോട്ട് സ്വദേശിയെ തിരയുന്നു.

തിരൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ തൃപ്രങ്ങോട്ട് സ്വദേശിക്കെതിരെ കേസെടുത്തു. ബീരാഞ്ചിറ ചെമ്മല ബഷീറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രകൃതിവിരുദ്ധ പഡനം, കുട്ടികളുടെ സംരക്ഷണനിയമം എന്നീ വകുപ്പുപ്രകാരമാണ് കേസെടുത്തത്. ആലത്തിയൂര്‍ പരപ്പേരി ബിഇഎം യു പി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി മലപ്പുറം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

പള്ളിയില്‍ നമസ്‌ക്കാരത്തിന് പോയിരുന്ന കുട്ടികളെ 10 രൂപ നല്‍കി പ്രകൃതിവിരുദ്ധ പീഡനം നടത്തുകയായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥി അവശനായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തായത്. ഇതെ തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് മൂന്ന് കുട്ടികള്‍ തുടര്‍ച്ചയായി പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ തിരൂര്‍ സിഐക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയതത്.

അതെസമയം കേസ് രജിസ്റ്റര്‍ ചെയ്ത് ഒരഴ്ചയായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.