Section

malabari-logo-mobile

ഭിന്നലിംഗക്കാര്‍ക്കും എസ്‌എഫ്‌ഐയില്‍ അംഗത്വം

HIGHLIGHTS : കൊച്ചി: ഭിന്നലിംഗക്കാര്‍ക്ക്‌ ഇടം നല്‍കി എസ്‌എഫ്‌ഐ മെമ്പര്‍ഷിപ്പ്‌ കാര്‍ഡ്‌. ആദ്യമായാണ്‌ പെണ്‍/ആണ്‍ എന്നതിന്‌ പുറമെ മറ്റുള്ളവര്‍ എന്നു കൂടി ചേര്‍ത്...

Untitled-1 copyകൊച്ചി: ഭിന്നലിംഗക്കാര്‍ക്ക്‌ ഇടം നല്‍കി എസ്‌എഫ്‌ഐ മെമ്പര്‍ഷിപ്പ്‌ കാര്‍ഡ്‌. ആദ്യമായാണ്‌ പെണ്‍/ആണ്‍ എന്നതിന്‌ പുറമെ മറ്റുള്ളവര്‍ എന്നു കൂടി ചേര്‍ത്താണ്‌ ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗത്തിന്‌ ഇടം നല്‍കി കാര്‍ഡ്‌ പുറത്തിറക്കിയിരിക്കുന്നത്‌. എസ്‌എഫ്‌ഐയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മെമ്പര്‍ഷിപ്പ്‌ നല്‍കിയിരുന്നെങ്കിലും ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗത്തിന്‌ പ്രത്യേക ലിംഗപദവി അംഗീകരിച്ച്‌ അംഗത്വം നല്‍കുന്നത്‌ ആദ്യമായാണ്‌.

കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനത്തിലെടുത്ത തീരുമാനമാണ്‌ നടപ്പാക്കിയിരിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ വി പി സാനു പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും ഇത്‌ നടപ്പിലാക്കും. ഭിന്നലിംഗക്കാരോട്‌ പൊതു സമൂഹം തുടര്‍ന്നു പോരുന്ന അവഹേളനത്തിനെതിരെ ശക്തമായ പ്രതിരോധമായിരിക്കുകയാണ്‌ രാജ്യത്തെ ഏറ്റവും ശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്‌എഫ്‌ഐയുടെ ഈ നടപടി.

sameeksha-malabarinews

ഈ പുതിയ തീരുമാനത്തിന്‌ വലിയ അംഗീകാരമാണ്‌ പരക്കെ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഭിന്നലിംഗത്തില്‍പ്പെട്ടവരും എസ്‌എഫ്‌ഐയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ചു. സ്‌കൂള്‍ മെമ്പര്‍ ഷിപ്പാണ്‌ ഇപ്പോള്‍ നല്‍കാന്‍ ആരംഭിച്ചിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!