സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു.

IMG_20150906_195729 copyഅപകടം നടന്നത്‌ കടലുണ്ടിപുഴയില്‍
തേഞ്ഞിപ്പലം: സുഹൃത്തുക്കളുമൊത്ത്‌ കടലുണ്ടിപുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചെനക്കലങ്ങാടി അരീപ്പാറയിലെ മങ്ങാട്ട്‌നമ്പ്രംകോട്ട്‌ മുഹമ്മദ്‌കുട്ടി(എം എന്‍ കുഞ്ഞാവ)യുടെ മകന്‍ ജാഫര്‍(18) ആണ്‌ മരിച്ചത്‌. പുത്തൂര്‍പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച്‌.എസ്‌.എസ്‌ പ്ലസ്‌ടുവിദ്യാര്‍ത്ഥിയായിരുന്നു.
അരീപ്പാറക്കടുത്ത്‌കീകുത്ത്‌ കടവില്‍ ഇന്നലെ വൈകീട്ട്‌ അഞ്ച്‌മണിയോടെയാണ്‌ അപകടം. സുഹൃത്തുക്കളുമൊത്ത്‌ പുഴയില്‍കുളിക്കവെ അടിയൊഴുക്കില്‍പ്പെട്ട്‌ മുങ്ങുകയായിരുന്നു. ഉടനെ കൂട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പരിസരവാസികള്‍ ഓടിയെത്തി മുങ്ങിയെടുത്ത്‌ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിമോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം തിങ്കളാഴ്‌ച ഉച്ചക്ക്‌ 12മണിയോടെ മയ്യിത്ത്‌ തേഞ്ഞിപ്പലം പടിഞ്ഞാറെ പള്ളിയില്‍ഖബറടക്കും. മാതാവ്‌: ബീവി. സഹോദരങ്ങള്‍: അബ്‌ദുല്‍അസീസ്‌, ഷെമീര്‍(ഇരുവരും സൗദി), സുമയ്യത്ത്‌.

Related Articles