നീന്തല്‍ പഠിക്കുന്നതിനിടെ പരപ്പനങ്ങാടിയില്‍ 12 വയസ്സുകാരന്‍ മുങ്ങിമരിച്ചു

vishnu copyപരപ്പനങ്ങാടി: നീന്തല്‍ പഠിക്കാനായി പിതാവിനൊപ്പം പുഴയിലിറങ്ങിയ 11 വയസ്സുകാരന്‍ മുങ്ങിമരിച്ചു. പരപ്പനങ്ങാടി അയ്യപ്പന്‍കാവ്‌ സ്വദേശി ഒറുവിങ്ങല്‍ പ്രശാന്തിന്റെ മകന്‍ വിഷ്‌ണു.(12) ആണ്‌ മരിച്ചത്‌. ഇന്ന്‌ വൈകീട്ടാണ്‌ നാടിനെ നടുക്കിയ സംഭവമുണ്ടായത്‌.

പരപ്പനങ്ങാടി പാലത്തിങ്ങലിനടുത്ത്‌ കീരനെല്ലുര്‍  ന്യൂ കട്ട്‌ പുഴയിലാണ്‌ അപകടമുണ്ടായത്‌. കുടുംബത്തിനൊപ്പമാണ്‌ വിഷ്‌ണു കുളിക്കാനെത്തിയത്‌. അപടകടം നടന്നയുടെനെ തന്നെ ആശുപത്രയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
വിഷ്‌ണു പരപ്പനാട്‌ കോവിലകം സ്‌കൂളിലെ 7ാംതരം വിദ്യാര്‍ത്ഥിയാണ്‌. പിതാവ്‌ പ്രശാന്ത്‌ തിരൂര്‍ ബിഎസ്‌എന്‍എല്‍ ഓഫീസില്‍ സബ്‌ എഞ്ചിനീയറാണ്‌.മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്‌. തിങ്കളാഴ്‌ച പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും.
മാതാവ്‌ മിനി സഹോദരങ്ങള്‍ മായ, വിസ്‌മയ