വെള്ളക്കെട്ടില്‍ വീണ്  വിദ്യാര്‍ഥിനി മരിച്ചു.

തേഞ്ഞിപ്പലം: വയലിലെ വെള്ളക്കട്ടില്‍ വീണ് ഏഴ് വയസ്സായ വിദ്യാര്‍ഥിനി മരിച്ചു. പള്ളിക്കൽ കോഴിപ്പുറത്ത് വാടക വീട്ടില്‍ താമസിക്കുന്ന കൊടപ്പനക്കല്‍ അസ്‌ക്കറലിയുടെയും മാവിഞ്ചോട് വെങ്കുളത്ത് കെ.ടി സാജിതയുടെയും മകള്‍ ഷംന ഷെറിന്‍ (7) ആണ് മരിച്ചത്. കോഴിപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ രണ്ടാം ക്ലാസിലും കോഴിപ്പുറം ഹയാത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി മദ്‌റസയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. ഇന്നലെ ( തിങ്കൾ)വൈകിട്ട് അഞ്ചോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട് അനിയത്തിയെ മാവിഞ്ചോട്ടിലെ ഉമ്മയുടെ വീട്ടില്‍ കൊണ്ട് വിട്ട ശേഷം കോഴിപ്പുറത്തെ വീട്ടിലേക്ക് തിരിച്ചു പോയതായിരുന്നു. കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഉമ്മയുടെ വീടിനടുത്തുള്ള വയലിലെ വെള്ളം നിറഞ്ഞു നില്‍ക്കുന്ന കുഴിയില്‍ 6.30 ഓടെ കണ്ടെത്തുകയായിരുന്നു. നടപ്പാതയോട് ചേര്‍ന്നുള്ള വയലിലെ മണ്ണെടുത്ത കുഴിയിലേക്ക് കുട്ടി കാല്‍ വഴുതി വീണതാകാമെന്നാണ് നിഗമനം. നാട്ടുകാര്‍ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും   മരണപ്പെട്ടിരുന്നു. സഹോദരങ്ങല്‍: സല്‍മ ഷെറി(10), ആയിഷ ജസ്‌ന(8), ഹാഷിം(5), അജ്മല്‍(3). മയ്യിത്ത് നമസ്‌കാരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് കോഴിപ്പുറം ജുമാ മസ്ജിദില്‍.