വിദ്യഭ്യാസ അറിയിപ്പ്‌

ഡി.ഫാം പരീക്ഷ നവംബര്‍ 22 മുതല്‍
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാര്‍ട്ട് ഒന്ന് (റഗുലര്‍) പരീക്ഷ വിവിധ ഫാര്‍മസി കോളേജുകളില്‍ നവംബര്‍ 22 മുതല്‍ നടത്തും.  പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ 23 നകം ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം.  കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 25 നകം ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷന്‍സ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ ലഭിക്കണം.  അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പ് വയ്ക്കണം. വിശദവിവരങ്ങള്‍  www.dme.kerala.gov.in ല്‍ ലഭിക്കും.

വനഗവേഷണ കേന്ദ്രത്തില്‍ പ്രോജക്ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2018 ജൂണ്‍ 30 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ കോംപീറ്റന്‍സ് ബില്‍ഡിംഗ് ഓണ്‍ അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് മെയ്‌ന്റെനന്‍സ് ഓഫ് സെന്‍ട്രല്‍ ഇന്‍സ്ട്രമെന്റേഷന്‍ യൂണിറ്റില്‍ ഒരു പ്രോജക്ട് ഫെല്ലോയുടെ താല്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 23 ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.  വിശദവിവരങ്ങള്‍ www.kfri.res.in   ല്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.4396/17

കെ.എസ്.സി.എസ്.റ്റി.ഇ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ സയന്‍സ്, എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ഗവേഷണ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  2015, 2016, 2017 വര്‍ഷങ്ങളില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലകളില്‍ നിന്നും എംഎസ്.സി/എം.ടെക്കില്‍ 70 ശതമാനം മാര്‍ക്കിനു മുകളില്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം.  ഓണ്‍ലൈനില്‍ 31 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.  ഡിസംബര്‍ 10 നാണ് പരീക്ഷ. വിശദവിവരങ്ങള്‍ www.kscste.kerala.gov.in  ല്‍ ലഭ്യമാണ്.  അപേക്ഷയുടെ പകര്‍പ്പ് ഡയറക്ടര്‍, കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വിയോണ്‍മെന്റ്, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം-695 004 എന്ന  മേല്‍വിലാസത്തില്‍ നവംബര്‍ 10 നകം ലഭിക്കണം.