പതിനാലുകാരനെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

തന്റെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപിക അറസ്റ്റില്‍. ചണ്ഡീഗഢിലെ രാംദര്‍ബാര്‍ കോളനിയിലെ താമസക്കാരിയായ അധ്യാപികയാണ് പിടിയിലായത്.

ഇവരുടെ അടുത്ത് ട്യൂഷന് വന്ന പതിനാലുകാരനായ കൗമാരക്കാനെ ഇവര്‍ മാര്‍ച്ച് മാസം മുതല്‍ ലൈംഗികമായി ചൂഷണം ചെയ്ത് വരികയായിരുന്നു. ഇവര്‍ക്ക് മുപ്പത്തിനാല് വയസ്സുണ്ട്.
പോക്‌സോ പ്രകാരം ചണ്ഡീഗഡ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.