Section

malabari-logo-mobile

ഇന്തോനേഷ്യയില്‍ ഭൂമി കുലുക്കം; സുനാമി മുന്നറിയിപ്പ്‌.

HIGHLIGHTS : ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂമി കുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പടുത്തിയ ഭൂമി കുലുക്കത്തെ തുടര്‍ന്ന്‌ സുനാമി മുന്നറിയിപ്പ്‌ നല്‍...

Tsunamiജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂമി കുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പടുത്തിയ ഭൂമി കുലുക്കത്തെ തുടര്‍ന്ന്‌ സുനാമി മുന്നറിയിപ്പ്‌ നല്‍കയിട്ടുണ്ട്‌. മാലുകു ദ്വീപിലാണ്‌ ഭൂമികുലുക്കമുണ്ടായത്‌. മുന്നൂറ്‌ കിലോമീറ്റര്‍ പരിധിയില്‍ സുനാമി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇവടെ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.

ഇന്തോനേഷ്യക്ക്‌ പുറമെ ഫിലിപ്പീന്‍സ്‌, ജപ്പാന്‍, തായ്‌വാന്‍,പലാവു,പപുവ ന്യൂഗുനിയ, സോളന്‍മന്‍ ദ്വീപ്‌, മാര്‍ഷല്‍ ദ്വീപ്‌ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്‌. ഭൂകമ്പത്തിന്‌ ശേഷം 30 മിനുട്ടു മുതല്‍ ആറ്‌ മണിക്കറിനുള്ളില്‍ സുനാമി തിരകള്‍ തീരത്തേക്ക്‌ ആഞ്ഞടിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

sameeksha-malabarinews

ശക്തമായ സുനാമി ഉണ്ടാകില്ലെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 2004 ലുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായത്‌. 170,000 പേരാണ്‌ ഇന്തോനേഷ്യയില്‍ മാത്രം സുനാമിയില്‍ കൊല്ലപ്പെടുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!