Section

malabari-logo-mobile

പണിമുടക്ക്: പരീക്ഷാ തീയതികള്‍ പുതുക്കി നിശ്ചയിച്ചു

HIGHLIGHTS : മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍

മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുന:ക്രമീകരിച്ചു. എട്ടിന് അക്കൗണ്ടന്‍സി, ഹിസ്റ്ററി, ഫിസിക്‌സ്, ജ്യോഗ്രഫി. ഒന്‍പതിന് ഇംഗ്ലീഷ്, ബയോളജി. പത്തിന് ഇ.ഡി, വൊക്കേഷണല്‍ തിയറി. സമയക്രമത്തില്‍ മാറ്റമില്ല.

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ആഗസ്റ്റ് 7) നടത്താനിരുന്ന എച്ച്.ഡി.സി ആന്റ് ബി.എം രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മോട്ടോര്‍ വാഹന പണിമുടക്ക് കാരണം ആഗസ്റ്റ് 21 ലേക്ക് മാറ്റിയതായി കേന്ദ്ര പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.  സമയത്തില്‍ മാറ്റമില്ല.

sameeksha-malabarinews

ഇന്ന് (ആഗസ്റ്റ് 7) നടത്താന്‍ നിശ്ചയിച്ചിരുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സായ ഡി.എം.എല്‍.റ്റി തിയറി പരീക്ഷ (പാത്തോളജിസ്റ്റ്) എട്ടിലേയ്ക്ക് മാറ്റി വച്ചു.

ഇന്ന് (ആഗസ്റ്റ് 7) നടത്താനിരുന്ന ഡി.ഫാം പാര്‍ട്ട് ഒന്ന് (സപ്ലിമെന്ററി) ജൂലായ് 2018 പ്രാക്റ്റിക്കല്‍ പരീക്ഷ ആഗസ്റ്റ് 13 ലേക്ക് മാറ്റി.  മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ ടൈം ടേബില്‍ അനുസരിച്ച് നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!