പ്രാകൃത സമരങ്ങള്‍ സിപിഐഎം ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു: എം മുകുന്ദന്‍

m mugadanതിരു: സിപിഐഎം പ്രാകൃതസമരങ്ങള്‍ ഉപേക്ഷിക്കേണ്ട കഴിഞ്ഞെന്നും തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സിപിഐഎം എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്നും പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍.

സന്ധ്യ സിപിഐഎം നേതാക്കളെ ശകാരിക്കുമ്പോള്‍ അവരുടെ കയ്യില്‍ അദൃശ്യമായ ഒരു ചൂലുണ്ടായിരുന്നത് കണ്ടെന്നും സന്ധ്യയില്‍ നിന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പഠിക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.

ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ജനങ്ങളെ മറക്കുന്ന പാര്‍ട്ടികള്‍ക്കുള്ള മുന്നറിയി്പ്പാണ് നല്‍കിയിരിക്കുന്നതെന്നും പണിയെടുത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അണികള്‍ക്ക് ആഹ്വാനം നല്‍കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.