പഞ്ചായത്ത് ഓഫീസില്‍ മാലിന്യം നിക്ഷേപിച്ച് സമരം:L മോഷണം നടന്നെന്ന പരാതിയുമായി പ്രസിഡന്റ്‌

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളില്‍ സമരത്തിന്റെ ഭാഗമായി മാലിന്യം തള്ളിയതായി പരാതി. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ആണ് ഓഫീസിനുള്ളില്‍ മാലിന്യം തള്ളിയതായും ഓഫീസിന്റെ താക്കോല്‍ക്കുട്ടം മോഷണം പോയതായും പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.

പഞ്ചായത്തിലെ മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നില്ലന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലെക്ക് മാര്‍ച്ച് നടന്നത്. ഇതിന്റെ ഭാഗമായി 25ഓളം ചാക്ക് മാലിന്യം ഓഫീസില്‍ കൊണ്ടുനവന്ന് തള്ളിയതായാണ് പരാതി