തെരുവുനായ പ്രശത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

Story dated:Tuesday October 4th, 2016,04 44:pm

DOGsദില്ലി: തെരുവുനായ പ്രശ്‌നത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. പ്രശനത്തില്‍ പൊതുപ്രവര്‍ത്തകനായ സാബൂ സ്റ്റീഫന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി കേരളത്തെ വിമര്‍ശിച്ചത്. കേരളത്തിലെ ചില സംഘടനകള്‍ തെരുവ് നായിക്കളെ കൊന്ന് പ്രകടനം നടത്തിയതിന്റെയും പ്രതിഷേധിക്കുന്നതിന്റെയും ചിത്രങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഈ ചിത്രങ്ങള്‍ പരിശേധിച്ച ദീപക് മിശ്ര, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് കേരളത്തില്‍ തെരുവ് നായ്ക്കളെ കൊന്ന് ആഘോഷിക്കുകയാണോയെന്ന് ചോദിച്ചു.

തെരുവുനായിക്കളെ കൊന്ന് ആഘോഷം നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എന്ത് നടപടിയാണ് എടുത്തതെന്നും കോടതി ചോദിച്ചു. എന്തൊക്കെ നടപടികാണ് സ്വീകരിച്ചതെന്ന് ചീഫ് സെക്രട്ടറി രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. അതെസമയം മനുഷ്യന്റെ ജീവനു തന്നെയാണ് വിലയെന്ന് പറഞ്ഞ കോടതി നിയമം അനുവദിക്കുന്ന നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ഓര്‍മിപ്പിച്ചു.