അജ്ഞാതന്റെ വെടിയേറ്റ്‌ ഒരുകുടുംബത്തിലെ 11 പേരടക്കം 15 പേര്‍ മരിച്ചു

gunമെക്‌സിക്കോ സിറ്റി: വടക്കന്‍ മെക്‌സിക്കോയില്‍ അജ്ഞാതനായ തോക്കുധാരിയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ 11 പേരടക്കം 15 പേര്‍ മരിച്ചു. രണ്ടിടങ്ങളിലായുണ്ടായ കൊലപാതകത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അധോലോക സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാകാം കൊലക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ തോക്കുധാരി കുടുംബാംഗങ്ങളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.ആക്രമണത്തില്‍ രണ്ട് പുരുഷന്‍മാരും നാല് യുവതികളും അഞ്ച് പെണ്‍കുട്ടികളുമടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ മറ്റൊരു കുടുംബത്തിലെ നാലു പേരെയും കൊലപ്പെടുത്തി. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം കൊലപാതകിയെ സംബന്ധിച്ച വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.

മാഫിയാസംഘങ്ങളുടെ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.