പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥാസമാഹാരം എഴുതിയ യുവ എഴുത്തുകാരനെ ക്രൂരമായി മര്‍ദ്ധിച്ചു

jamsharപാലക്കാട്‌: പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പേരില്‍ ചെറുകഥാസമാഹാരം പുറത്തിറക്കാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന യുവ എഴുത്തുകാരന്‌ ക്രൂരമായ മര്‍ദ്ദനമേറ്റു. ജിംഷാറിനാണ്‌ ക്രൂരമര്‍ദ്ധനമേറ്റത്‌. കഴിഞ്ഞദിവസം രാത്രിയാണ്‌ സംഭവം നടന്നത്‌. കൂനംമുച്ചിയില്‍ വെച്ച്‌ ബസ്സില്‍ കയറാന്‍ നില്‍ക്കുന്നതിനിടെ ഒരാള്‍ വന്ന്‌ എന്തോ സംസാരിക്കാനുണ്ടെന്ന്‌ പറയുകയും മാറ്റിനിര്‍ത്തി സംഘം ചേര്‍ന്ന്‌ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിംഷാറിനെ തൃത്താല കൂറ്റനാട്‌ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

കഴിഞ്ഞ ദിവസം വാട്‌സ്‌ആപ്പിന്റെ ഡിപി പുസതകത്തിന്റെ കവര്‍ ചിത്രമാക്കിയിരുന്നു. ഇതെ തുടര്‍ന്ന്‌ വാട്‌സ്‌ആപ്പില്‍ ഭീഷണി നേരിടേണ്ടി വന്നിരുന്നു. ഇന്നലെ വീട്ടിലേക്ക്‌ വരുന്ന വഴിയാണ്‌ ജിംഷാറിനെ ആക്രമിച്ചത്‌. നീ പടച്ചോനെ കുറിച്ച്‌ എഴുതുമല്ലേടാ എന്ന്‌ ചോദിച്ചായിരുന്നു ആക്രമമെന്ന്‌ ജിംഷാര്‍ പറയുന്നു.

അടുത്തമാസം അഞ്ചാം തിയ്യതി എറണകുളത്ത്‌ നടക്കുന്ന പുസ്‌തകോത്സവത്തില്‍ ഡിസി ബുക്‌സാണ്‌ കഥാസമാഹാരം പുറത്തിറക്കുന്നത്‌. ഒമ്പത്‌ കഥകള്‍ ചേര്‍ന്ന പുസ്‌തകമാണ്‌ പടച്ചോന്റെ ചോറ്‌.