ചെങ്കല്ല്‌ വില വര്‍ധന: എസ്‌.ഡി.പി.ഐ ലോറികള്‍ തടഞ്ഞു

Story dated:Wednesday June 3rd, 2015,12 09:pm
sameeksha sameeksha

1   SDPi Stone strike Kottakkalമലപ്പുറം: അന്യായമായി വര്‍ധിപ്പിച്ച ചെങ്കല്ല്‌ വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ ചെങ്കല്‍ ലോറികള്‍ റോഡില്‍ തടഞ്ഞിട്ടു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കൊള്ളലാഭം മാത്രം ലക്ഷ്യമിട്ട്‌ ചെങ്കല്ലിന്ന്‌ ക്രമാതീതമായി വിലവര്‍ധിപ്പിച്ച ക്വാറി ഉടമകളുടെ ധിക്കാരപരമായ നിലപാട്‌ മൂലം ജില്ലയില്‍ നിര്‍മ്മാണ മേഖല സ്‌തംഭിച്ചിരിക്കുകയാണ്‌. ലോറിക്കാരും ഏജന്റുമാരുമാണ്‌ വില വര്‍ധനക്കു പിന്നിലെന്ന്‌ ക്വാറി ഉടമകളും അതല്ല ക്വാറിക്കാരാണ്‌ വില വര്‍ധിപ്പിക്കുന്നതെന്ന്‌ ലോറി ഉടമകളും പരസ്‌പരം ആരോപണമുന്നയിച്ച്‌ പുകമറ സൃഷ്ടിക്കുമ്പോള്‍ കുറ്റകരമായ മൗനം പാലിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ എസ്‌.ഡി.പി.ഐ ചെങ്കല്‍ ലോറികള്‍ തടയാന്‍ തീരുമാനിച്ചത്‌.

വളാഞ്ചേരി, കോട്ടക്കല്‍ ചങ്കുവെട്ടി, വേങ്ങര തോട്ടശ്ശേരിയറ, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ്‌ ലോറികള്‍ തടഞ്ഞിട്ടത്‌. രാവിലെ എട്ടുമണിയോടെയാണ്‌ ലോറി തടയന്‍ സമരം തുടങ്ങിയത്‌. ലോറി തടയല്‍ സമരം ബുധനാഴ്‌ചയും തുടരുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ നൗഷാദ്‌ മംഗലശ്ശേരി, എ സൈതലവിഹാജി, എ എം സുബൈര്‍, അരീക്കന്‍ ബീരാന്‍കുട്ടി, കെ അബൂബക്കര്‍, ഫൈസല്‍ ആനപ്ര, അശ്‌റഫ്‌ കോഴിച്ചെന, വി ബഷീര്‍, നൗഷാദ്‌ ചുള്ളിയന്‍, എം റഷീദ്‌, എ ചെറീത്‌ നേതൃത്വം നല്‍കി.