ഓഹരി വിപണിയില്‍ റെക്കോഡ്‌ മുന്നേറ്റം

stock-market-india മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ്‌ മുന്നേറ്റം. നിഫ്‌റ്റി സൂചിക ചരിത്രത്തിലാദ്യമായി 8500 കടന്നു. 45 പോയിന്റ്‌ ഉയര്‍ന്ന്‌ 8523 ലാണ്‌ വ്യാപാരം നടക്കുന്നത്‌. സെക്കന്‍ഡ്‌സെക്‌സ്‌ സൂചിക 156 പോയിന്റ്‌ ഉയര്‍ന്ന്‌ 28491 ലുമെത്തി.

ആഗോള വിപണിയിലും ഏഷ്യന്‍ വിപണിയിലും ഉണ്ടായ ഉണര്‍വാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയെ ഉയരങ്ങളിലെത്തിച്ചത്‌. ലോഹക്കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്‌. സെസ, ഹിന്‍ഡാല്‍കോ, ടാറ്റ സ്‌റ്റീല്‍, ഇന്‍ഫോസിസ്‌,ടാറ്റ മോട്ടോഴ്‌സ്‌ തുടങ്ങിയവയാണ്‌ നേട്ടത്തില്‍. ബജാജ്‌ , ഓട്ടോ, ഐടിസി, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ഡോ.റെഡ്ഡീസ്‌ ലാബ്‌ തുടങ്ങിയവയാണ്‌ നഷ്ടത്തില്‍.