Section

malabari-logo-mobile

പ്രതിഷേധങ്ങൾക്ക് സമാധാനത്തിന്റെ  മാർഗം സ്വീകരിക്കണം- വി. അബ്‌ദുറഹിമാൻ എം.എൽ.എ. 

HIGHLIGHTS : താനൂർ: പ്രതിഷേധങ്ങൾക്ക് സമാധാനത്തിന്റെ മാർഗം സ്വീകരിക്കണമെന്ന് വി. അബ്‌ദുറഹിമാൻ എം.എൽ.എ. താനൂരിൽ പറഞ്ഞു.

താനൂർ: പ്രതിഷേധങ്ങൾക്ക് സമാധാനത്തിന്റെ മാർഗം സ്വീകരിക്കണമെന്ന് വി. അബ്‌ദുറഹിമാൻ എം.എൽ.എ. താനൂരിൽ പറഞ്ഞു. കത്ത്വ മാനഭംഗകേസുമായി ബന്ധപ്പെട്ട്  ഭരണകൂട ഭീകരതയുടെ ചെയ്തികൾക്ക് എതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

ജനാധിപത്യ രാജ്യത്തെ യഥാർത്ഥ അധികാര കേന്ദ്രമായ ജനം തന്നെ ഇന്ന് സ്വയം പ്രഖ്യാപിത ഹർത്താലുകൾ നടത്തുന്നു. ഓരോ ജനാധിപത്യ വിശ്വാസിക്കും അതിനുള്ള അവകാശമുണ്ട്. പക്ഷെ അക്രമത്തിന്റെയും അരാചകത്വത്തിന്റെയും മാർഗം സ്വീകരിക്കുന്ന ഹർത്താലുകൾ നാം എങ്ങനെയാണ് കാണേണ്ടത്. സമാധാനപരമായ രീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇവിടെ ആരും നിഷേധിക്കുന്നില്ലെന്നും എം.എൽ.എ. പറഞ്ഞു.

sameeksha-malabarinews

ഇന്ന് താനൂരിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങളും കൊള്ളയും താനൂരിൽ ഒരു പൗരനും സമാധാന പ്രേമിയും അംഗീകരിക്കുന്നതല്ല. ഇതിനു പിൻബലംനൽകിയ പ്രമുഖ  രാഷ്ട്രീയ കക്ഷികൾ മാപ്പർഹിക്കുന്നില്ല. സമൂഹത്തിലെ പരസ്പര വിശ്വാസവും സമാധാനവുമാണ് ഇവർ നഷ്ടപ്പെടുത്തിയത്. ഇത് താനൂരിനെ സംബന്ധിച്ചു വിലമതിക്കാനാകാത്ത നഷ്ട്ടമാണ്. ഇതിനു കൂട്ട് നിന്നവരെ താനൂരിലെ പൗരാവലി കക്ഷി രാഷ്ട്രീയ ജാതി മത വ്യത്യാസമില്ലാതെ ഒറ്റപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു.

ആസിഫക്ക് നീതി ലഭിക്കേണ്ട കാര്യത്തിൽ ആർക്കും സംശയമില്ല. ഈ പ്രതിഷേധത്തിലും സമാധാനത്തിന്റെ മാർഗമാണ് നമ്മൾ സ്വീകരിക്കേണ്ടത്. രാഷ്ട്ര പിതാവ് കാണിച്ചു തന്ന മാർഗവും അതാണ്. അക്രമം ഒന്നിനും പരിഹാരമല്ല. അക്രമ രഹിത നാടിനായി യുവത മുന്നോട്ടുവരണമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!