തര്‍ക്കം അവസാനിച്ചും;സംസ്ഥാന കലോത്സവ മുഖ്യവേദി മലബാര്‍ ക്രിസ്‌ത്യന്‍ കോളേജ്‌

Collegeകോഴിക്കോട്‌: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയെ കുറിച്ചുള്ള തര്‍ക്കം അവസാനിച്ചു. മലബാര്‍ ക്രിസ്‌ത്യന്‍ കോളേജ്‌ മുഖ്യ വേദിയാക്കാന്‍ തീരുമാനിച്ചു. മന്ത്രി എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. സംഘടാക സമിതി ചെയര്‍പേഴ്‌സണായി എ കെ പ്രേമജത്തെ തീരുമാനിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ഇന്ന്‌ കോഴിക്കോട്‌ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. മുഖ്യവേദിയായി മാനാഞ്ചിറ മൈതാനം പ്രഖ്യാപിച്ചതില്‍ കോര്‍പ്പറേഷന്‍ പരസ്യമായി എതിര്‍പ്പ്‌ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ മറ്റു വേദിക്കായുള്ള ആലോചന നടന്നത്‌.

ദേശീയ ഗെയിംസിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള പരീശിലനവേദിയായി ക്രിസ്‌ത്യന്‍ കോളേജ്‌ ഗ്രൗണ്ട്‌ തെരഞ്ഞെടുത്തതിനാല്‍ ഇതേചൊല്ലി ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ഒടുവില്‍ ക്രിസ്‌ത്യന്‍ കോളേജ്‌ തന്നെ മുഖ്യവേദിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദേശീയ ഗെയിംസ്‌ കമ്മിറ്റിയായി ആലോചിച്ച്‌ ഗ്രൗണ്ട്‌ വിട്ടുനല്‍കാന്‍ ആവശ്യപ്പെടാനാണ്‌ ധാരണ.