സംസ്ഥാന സ്‌കൂള്‍ കലോത്സവം ; പ്രധാനവേദിയെ ചൊല്ലി തര്‍ക്കം

state youth festivalകോഴിക്കോട്‌: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധന വേദിയെ ചൊല്ലി കലോത്സവത്തിന്റെ സ്വാഗത സംഘം യോഗത്തില്‍ തര്‍ക്കം. യോഗത്തില്‍ പ്രധാന വേദി മാനഞ്ചിറയെന്ന്‌ പ്രഖ്യാപിച്ച വിദ്യഭ്യാസമന്ത്രിക്ക്‌ യോഗത്തിന്‌ ശേഷം തീരുമാനം മാറ്റേണ്ടിവന്നു. സംഘാടക സമിതി ചെയര്‍മാന്‍ ആരാവണമെന്നതിനെ ചൊല്ലിയും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.

സംസ്ഥാന കലോത്സവത്തിന്റെ പ്രധാനവേദിയായി മാനാഞ്ചിറയെയും സംഘാടക സമിതി ചെയര്‍മാനായി മന്ത്രി എം കെ മുനീറിനെയും വിദ്യഭ്യാസമന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു.

യോഗത്തിന്‌ ശേഷവും പ്രധാനവേദിയെ ചൊല്ലി ആശയകുഴപ്പം തുടര്‍ന്നു ഇതോടെ മന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ചനടന്നു. മാനാഞ്ചിറ പ്രധാന വേദിയാക്കി അന്തിമ തീരുമാനമെടുത്തില്ലെന്ന്‌ മന്ത്രി മാറ്റിപ്പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി എ പ്രദീപ്‌ കുമാറിനെ തെരഞ്ഞെടുത്തു. മുനീറിന്‌ പകരം എ പ്രദീപ്‌ കുമാറിനെ സംഘാടക സമിതി ചെയര്‍മാനാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. അതെസമയം അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ട്‌ പോകുമെന്ന്‌ മുനീറും പ്രദീപ്‌ കുമാറും വ്യക്തമാക്കി.