സംസ്ഥാന സ്‌കൂള്‍ കായികമേള; അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം

പാല: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍ുട്ടികളുടെ 1500 മീറ്ററിലാണ് മൂന്നാമത്തെ സ്വര്‍ണവും അനുമോള്‍ സ്വന്തമാക്കിയത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും 5000 മീറ്ററിലുമാണ് അനുമോള്‍ തമ്പി സ്വര്‍ണം നേടിയത്.

നാലു വര്‍ഷമായി തുടര്‍ച്ചായി കായിക മേളയില്‍ പങ്കെടുക്കുന്ന അനുമോളുടെ അവസാനത്തെ സ്‌കൂള്‍ മേളയാണിത്.