ഒടുവില്‍ മന്ത്രി തന്നെ സമ്മതിച്ചു;പച്ചക്കറിക്ക്‌ തീവില!!

images (1)തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിത്യോപയോഗ സാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ദ്ധിച്ചതായി സര്‍ക്കാര്‍ നിയമസഭില്‍ അറിയിച്ചു. പാല്‍, പച്ചക്കറി എന്നിവയുടെ വിലയില്‍ 50 ശതമാനവും അരി വില 21 ശതമാനവും വര്‍ദ്ധിച്ചതായി ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്‌ നിയമസഭയെ അറിയിച്ചു. സവാളയുടെ വില നാലു വര്‍ഷത്തിനുള്ളില്‍ 88 ശതമാനമാണ്‌ വര്‍ദ്ധിച്ചത്‌.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത്‌ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവാണ്‌ ഭക്ഷ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചത്‌. അരിവില കൂടിയത്‌ 21%, മട്ട അരിക്ക്‌ കൂടിയത്‌ 32%, ചെറുപയര്‍ കൂടിയത്‌ 46%, വെളിച്ചെണ്ണ 50.76%, ഉഴുന്ന്‌ 41%, പയര്‍ വര്‍ഗങ്ങള്‍ക്ക്‌ കൂടിയത്‌ 42% മറ്റ്‌ പലചരക്കുകള്‍ക്ക്‌ 20 മുതല്‍ 32 ശതമാനം വരെയാണ്‌ വര്‍ദ്ധിച്ചത്‌. പലവ്യജ്ഞനത്തേക്കാള്‍ കൂടിയത്‌ പച്ചക്കറിക്കാണ്‌. സാവാളയ്‌ക്ക മാത്രം കൂടിയത്‌ 88%, നേന്ത്രക്കായക്ക്‌ 5%, കാബേജ്‌ 60%, ബീറ്റ്‌റൂട്ട്‌ 80%, പച്ചതേങ്ങ 73%.

ഇതിനുപുറമെ ഹോട്ടല്‍ ഭക്ഷണത്തിനും വിലവര്‍ദ്ധിച്ചിട്ടുണ്ട്‌. ഊണിന്‌ 65% വും ചായക്ക്‌ 47% വും പാലിന്‌ 59% വും പഞ്ചസാരയ്‌ക്ക്‌ 7% ഉള്‍പ്പെടെ മറ്റ്‌ 60 ഓളം ഇനങ്ങള്‍ക്ക്‌ വില കൂടിയതായാണ്‌ ഭക്ഷ്യമന്ത്രി രേഖാമൂലം അറിയിച്ചിരിക്കുന്നത്‌.