സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വെബ് പോര്‍ട്ടല്‍ തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന് ജനങ്ങളില്‍ നിന്നും ആശയങ്ങള്‍ ശേഖരിക്കുന്നതിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഐഡിയ ഹണ്ട് എന്ന പേരില്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. IIITMKയാണ് ഈ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തത്. www.planspace.kerala.gov.in/ ideaHunt എന്ന വെബ് അഡ്രസ്സില്‍ ഇത് ലഭിക്കും.സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, പ്‌ളാന്‍ സ്‌പേസ് വെബ് സൈറ്റുകളില്‍ ഇതിന്റെ ലിങ്കും ലഭിക്കും. ജനങ്ങള്‍ക്ക് വിദഗ്ധ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.  പോര്‍ട്ടല്‍ ഒരു മാസം പ്രവര്‍ത്തനസജ്ജമായിരിക്കും.

Related Articles