നാളെ സംസ്ഥാനത്ത്‌ എല്‍ഡിഎഫ്‌ ഹര്‍ത്താല്‍

Untitled-1 copyതിരു: ഇടതുമുന്നണി സംസ്ഥാനത്ത്‌ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ്‌ മുതല്‍ വൈകീട്ട്‌ ആറ്‌ വരെയാണ്‌ ഹര്‍ത്താല്‍. നിയമസഭക്ക്‌ അകത്തും പുറത്തും ഇന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ്‌ എല്‍ഡിഎഫ്‌ നാളെ ഹര്‍ത്താലിന്‌ ആഹ്വാനം കൊടുത്തിരിക്കുന്നത്‌. ഉച്ചയ്‌ക്ക ചേര്‍ന്ന അടിയന്തര ഇടതുമുന്നണി യോഗത്തിലാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്‌.

നിയമസഭയില്‍ ഇന്ന്‌ മന്ത്രി കെഎം മാണി ബജറ്റ്‌ അവതരിപ്പിച്ചത്‌ അംഗീകരിക്കാനാവില്ലെന്ന്‌ വ്യകതമാക്കി ഇടത്‌ നേതാക്കള്‍ ഗവര്‍ണറെ കാണാനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമുണ്ട്‌.