Section

malabari-logo-mobile

സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍  നിലവില്‍ വരുന്നു

HIGHLIGHTS : * തൊഴില്‍ അന്വേഷകരും സേവനദാതാക്കളും ഒരു കുടക്കീഴില്‍"    

* തൊഴില്‍ അന്വേഷകരും സേവനദാതാക്കളും ഒരു കുടക്കീഴില്‍
അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഉപകാരപ്രദമായ സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന്  താജില്‍ തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും.

 

വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍ ആശയാവതരണം കെ.എ.എസ്.ഇ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ നിര്‍വഹിക്കും. ലിങ്ക്ഡ് ഇന്‍ മായുളള സഹവര്‍ത്തിത്വം സംബന്ധിച്ച ആശയം ലിക്ഡ് ഇന്‍ കണ്‍ട്രേിനെസ് ലിസെഹ്‌റാജ് സിംഗ് അവതരിപ്പിക്കും. ശശിതരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത്,  തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ പ്രത്യേക പ്രഭാഷണം നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ആശംസ നേരും.

sameeksha-malabarinews

തൊഴില്‍രംഗങ്ങളില്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കാന്‍ ഉതകുന്ന തരത്തിലുള്ള ഏകജാലക സംവിധാനമാണ് സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍. തൊഴില്‍ ദാതാക്കളെയും തൊഴില്‍ അന്വേഷകരേയും മറ്റ് സേവനദാതാക്കളെയും ഒരു കുടക്കീഴില്‍ എത്തിക്കുന്ന ഈ സംവിധാനം സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് ഏക്‌സലന്‍സ് പോര്‍ട്ടലിലൂടെയാണ് പ്രാവര്‍ത്തികമാക്കുന്നത്.
പോര്‍ട്ടലിന്റെ സേവനം രണ്ട് ഘട്ടമായാണ് ലഭിക്കുന്നത്.  തൊഴില്‍ ദാതാക്കള്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരുടെ രജിസ്‌ട്രേഷന്‍, തൊഴിലന്വേഷണം, തൊഴില്‍ തിരഞ്ഞെടുക്കല്‍ പ്രക്രിയ, തൊഴില്‍ മേളകള്‍ എന്നിവയാണ് ഒന്നാം ഘട്ടം ലഭിക്കുന്ന പ്രധാന സേവനങ്ങള്‍. രണ്ടാം ഘട്ടത്തില്‍ ഡിജി ലോക്കര്‍ സംവിധാനം, ജോബ് പോര്‍ട്ടല്‍, സ്‌കില്‍ രജിസ്ട്രി ജോബ്  പോര്‍ട്ടല്‍, സ്‌കില്‍ രജിസ്ട്രി ജോബ് ബ്ലോഗുകള്‍ എന്നീ പ്രധാന സേവനങ്ങള്‍ ലഭ്യമാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!